വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് പാർലമെന്റിൽ 3 പേർ അതിക്രമിച്ചു കയറിയ സംഭവം ; അന്വേഷണം ആരംഭിച്ചു

ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനിടെ ലഭിച്ച ആധാർ കാർഡുകളുടെ നമ്പർ ഒന്നായിരുന്നെന്നും ഫോട്ടോയിൽ മാത്രമായിരുന്നു വ്യത്യാസമെന്നും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

author-image
Vishnupriya
New Update
pa

പാർലമെന്റ്

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച്  പാർലമെന്റിൽ 3 പേർ  അതിക്രമിച്ചു കയറാൻ ശ്രമിച്ച സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂൺ നാലിനായിരുന്നു സംഭവം. കാസിം, മോനിസ്, സോയെബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പിടിയിലായ മൂന്നുപേരും ഉത്തർപ്രദേശ് സ്വദേശികളാണ്. ഇവർ ജൂൺ നാലിന് ഉച്ചയ്ക്ക് ഒന്നരയോടെ മൂന്നാം നമ്പർ ഗേറ്റിലൂടെ പാർലമെന്റിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനിടെ ലഭിച്ച ആധാർ കാർഡുകളുടെ നമ്പർ ഒന്നായിരുന്നെന്നും ഫോട്ടോയിൽ മാത്രമായിരുന്നു വ്യത്യാസമെന്നും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

parliament security