മണിപ്പൂരിൽ സുരക്ഷാ സേനയുടെ വ്യാപക റെയ്ഡ്

ജില്ലയിൽ നടത്തിയ തിരച്ചിലിൽ 7 ആയുധങ്ങൾ, കാർബൈനുകൾ, പിസ്റ്റളുകൾ, റൈഫിളുകൾ, മോർട്ടാർ എന്നിവ  പിടിച്ചെടുത്തു. മണിപ്പൂരിലെ വിവിധ ജില്ലകളിലായാണ് തിരച്ചിൽ പൂർത്തിയാക്കിയത്.

author-image
Prana
New Update
manipur

ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാ സേനയുടെ സംയുക്ത റെയ്ഡിൽ വലിയ തോതിലുള്ള ആയുധശേഖരം പിടികൂടി. വെള്ളിയാഴ്ച സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇന്ത്യൻ സൈന്യവും അസം റൈഫിൾസും മണിപ്പൂർ പോലീസ്, സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി എന്നിവ സംയുക്തമായി സഹകരിച്ചാണ് തിരച്ചിൽ നടത്തിയത്. റൈഫിളുകൾ, കാർബൈനുകൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ, ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (IED) തുടങ്ങി 114 ആയുധങ്ങളും മറ്റ് സൈനിക സാമഗ്രികളും ഓപ്പറേഷനിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കാങ്‌പോക്പി ജില്ലയിൽ 12 ബങ്കറുകളും സുരക്ഷാ സേന നശിപ്പിച്ചു. ബിഷ്ണുപൂർ ജില്ലയിൽ നടത്തിയ തിരച്ചിലിൽ 7 ആയുധങ്ങൾ, കാർബൈനുകൾ, പിസ്റ്റളുകൾ, റൈഫിളുകൾ, മോർട്ടാർ എന്നിവ  പിടിച്ചെടുത്തു. മണിപ്പൂരിലെ വിവിധ ജില്ലകളിലായാണ് തിരച്ചിൽ പൂർത്തിയാക്കിയത്.

security forces