/kalakaumudi/media/media_files/BFPk9P0Qe7QiPLA95reV.jpg)
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിയിടം സുരക്ഷാ സേന തകർത്തു. മൂന്നു മൈനുകളും രണ്ടു ഗ്രനേഡുകളും കണ്ടെത്തി. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ബൽനോയ് സെക്ടറിൽ സംഘം നടത്തിയ പരിശോധനയിലാണ് ഒളിയിടം കണ്ടെത്തിയത്. കരസേനയും ജമ്മു കശ്മീർ പൊലീസും അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.