ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു.

ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേരാണ് മരിച്ചത്. 20 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഡിഎൻഎ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമർ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

author-image
Devina
New Update
umar nabi

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിൽ  അതി ക്രൂരമായ സ്‌ഫോടനം നടത്തിയ ഭീകരൻ ഡോക്ടർ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാസേന തകർത്തു.

 ദക്ഷിണ കശ്മീരിലെ പുൽവാമയിലുള്ള ഡോക്ടർ ഉമർ നബിയുടെ വീട് സ്‌ഫോടക വസ്തു ( ഐഇഡി) ഉപയോഗിച്ച് തകർക്കുകയായിരുന്നുവെന്നാണ് സേന അറിയിച്ചത്.

 ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് നടപടിയെന്ന് സുരക്ഷാസേന അറിയിച്ചു.

ഡൽഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.

 ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറാണ് ഉമർ നബി. ഡൽഹിയിലെ ചെങ്കോട്ടയിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച ഹ്യൂണ്ടായ് ഐ20 കാറിൽ എത്തിയ ഉമർ നബി തിരക്കേറിയ റോഡിൽ വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നു.

ഡിഎൻഎ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമർ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേരാണ് മരിച്ചത്. 20 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമർ നബിയുടെ സഹപ്രവർത്തകരായ ഡോക്ടർമാരായ ഷഹീൻ സയീദ്, മുസമ്മിൽ ഷക്കീൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തു നിർമ്മാണത്തിനായി ശേഖരിച്ച 2900 കിലോ അസംസ്‌കൃത സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.