ജമ്മു കശ്മീരില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന

മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി ടെറര്‍ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

author-image
Prana
New Update
army kashmir

ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സേന വധിച്ചു. വനമേഖലയില്‍ മറ്റൊരു ഭീകരനായി തിരച്ചില്‍ തുടരുകയാണ്.
നവംബര്‍ രണ്ടിന് അനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി ടെറര്‍ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ശ്രീനഗറിലെ ഖന്യാര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് വെറും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അനന്തനാഗില്‍ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ വിദേശിയും ഒരാള്‍ പ്രദേശവാസിയുമാണെന്ന് സൈന്യം അറിയിച്ചിരുന്നു. ഏത് സംഘടനയില്‍പെട്ടവരാണ് തീവ്രവാദികള്‍ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും സൈന്യം അറിയിച്ചിരുന്നു.

Indian army terrorist jammu kashmir