ഛത്തീസ്ഗഡില്‍ 25 ലക്ഷം വിലയിട്ട നേതാവുള്‍പ്പെടെ 18 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷസേന

ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്

author-image
Rajesh T L
New Update
Chhattisgarh
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: പ്രമുഖ നക്‌സല്‍ നേതാവ് ശങ്കര്‍ റാവു ഉള്‍പ്പെടെ 18 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷ സേന. ഛത്തീസ്ഗഡിലെ കാങ്കറില്‍ അതിര്‍ത്തിരക്ഷ സേനയും ജില്ല റിസര്‍വ്വ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് 18 പേര്‍ കൊല്ലപ്പെട്ടത്. 25 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നേതാവാണ് ശങ്കര്‍ റാവു. ഇവരില്‍ നിന്ന് ഏഴ് എകെ 47 തോക്കുകളും മൂന്ന് ലൈറ്റ് മെഷീന്‍ ഗണ്ണുകളും ഉള്‍പ്പെടെ വന്‍ ആയുധ ശേഖരവും കണ്ടെടുത്തു.

ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ബസ്തര്‍ ഐജി പി.സുന്ദര്‍ രാജ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് ഐജി പറഞ്ഞു. ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്ന് സുരക്ഷ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ ഛോട്ടെബേത്തിയില്‍ ഒരു ഗ്രാമീണനെ വധിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൈന്യം ഈ മേഖലയില്‍ നിരന്തരം തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സുരക്ഷ സേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. കാങ്കറിന് സമീപമുള്ള മാദ് മേഖലയിലും സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. വനത്തിനുള്ളിലുള്ള ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

 

maoists india chhattisgarh security forces