/kalakaumudi/media/media_files/2024/12/13/nJrwr1oOZwZyCQxLh9p2.jpeg)
ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍. എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തമിഴ്‌നാടിന് സ്വയംഭരണാവകാശം വേണമെന്ന് ആവശ്യപ്പെട്ടു. ഇതു സംബന്ധിക്കുന്ന പ്രമേയം നിയമസഭയില്‍ സ്റ്റാലിന്‍ അവതരിപ്പിച്ചു.
തമിഴ്‌നാട് നിയമസഭയില്‍ ഇത് രണ്ടാം തവണയാണ് സ്വയംഭരണാവകാശ പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. സ്റ്റാലിനു മുമ്പ് തന്റെ പിതാവ് എം. കരുണാനിധിയാണ് 1974ല്‍ പ്രമേയം അവതരിപ്പിച്ചത്.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയോട് സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും ശുപാര്‍ശ ചെയ്യാനും നിയോഗിച്ചു.
സഭയില്‍ ഭാഷയും, വിദ്യാഭ്യാസവും സംബന്ധിക്കുന്ന പ്രമേയങ്ങളും ചര്‍ച്ചയ്ക്ക് വന്നിരുന്നു.സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്കായി ഏതറ്റം വരെയും പോരാടുമെന്നും, അവകാശങ്ങളെ സംരക്ഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കുമെന്നും, 2026 ജനുവരിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.