/kalakaumudi/media/media_files/2025/03/23/0IRliexmsKaFxLBDHVEP.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
38 വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന ഹരിഹരന്‍ ഡല്‍ഹി സര്‍വകലാശാല ലോ സെന്ററിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 2013ലാണ് സുപ്രീംകോടതി എന്‍ ഹരിഹരന് മുതിര്‍ന്ന അഭിഭാഷക പദവി നല്‍കിയത്.
ഉപാധ്യക്ഷനായി മുതിര്‍ന്ന അഭിഭാഷകന്‍ സച്ചിന്‍ പുരിയും തിരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷക കനിക സിംഗാണ് ട്രഷറും കുണാല്‍ മല്‍ഹോത്ര ജോയിന്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളിയായ വിപിന്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ഡല്‍ഹിയിലെ പ്രധാനപ്പെട്ട രണ്ട് കോടതികളിലെ അഭിഭാഷക അസോസിയേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത് മലയാളികളാണ്.