ഡൽഹി : മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു. ഇന്ന് രാവിലെയാണ് പൊലീസ് വിവരം അറിയുന്നത്. കഴിഞ്ഞ കുറച്ചു നാളുകൾ ആയി ഉദ്യോഗസ്ഥൻ ദുഃഖിതനായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ആത്മഹത്യയുടെ കാരണം എന്താണ് എന്ന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ആത്മഹത്യ കുറിപ്പോ മറ്റു രേഖകളോ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.