സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഓട്ടോ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, മീഡിയ, പവർ, റിയൽറ്റി, പിഎസ്‌യു ബാങ്ക് എന്നിവ 1-2 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, ഫാര്‍മ, ഐടി, എഫ്എംസിജി സൂചികകൾ 0.5 ശതമാനം വരെ ഇടിവ് നേരിട്ടു

author-image
Prana
New Update
stock

Representational Image Photograph: (istock)

തുടർച്ചയായ മൂന്നാം ദിവസവും ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 203.22 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 75,735.96 ലും നിഫ്റ്റി 19.75 പോയിന്റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 22,913.15 ലും ക്ലോസ് ചെയ്തു.
എൻ‌ടി‌പി‌സി, അദാനി പോർട്ട്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ഐടിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ് എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഓട്ടോ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, മീഡിയ, പവർ, റിയൽറ്റി, പിഎസ്‌യു ബാങ്ക് എന്നിവ 1-2 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, ഫാര്‍മ, ഐടി, എഫ്എംസിജി സൂചികകൾ 0.5 ശതമാനം വരെ ഇടിവ് നേരിട്ടു. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു

sensex