ഇന്ത്യന്‍ ഓഹരി വിപണി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഉയര്‍ന്നു. സെന്‍സെക്സ് 899.01 പോയിന്റ് അഥവാ 1.19 ശതമാനം ഉയര്‍ന്ന് 76,348.06 ല്‍ എത്തി. നിഫ്റ്റി 283.05 പോയിന്റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 23,190.65 ല്‍ അവസാനിച്ചു. സെന്‍സെക്സില്‍, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, നെസ്ലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ് എന്നിവ നഷ്ടത്തില്‍ അവസാനിച്ചു. ഏഷ്യന്‍ വിപണികളില്‍, സിയോള്‍ പോസിറ്റീവ് ആയിരുന്നു. ഷാങ്ഹായും ഹോങ്കോങ്ങും ഇടിഞ്ഞു. ജപ്പാനിലെ വിപണിക്ക് അവധിയായിരുന്നു.