/kalakaumudi/media/media_files/2024/11/16/pdqxEB6nxmY9FP6HzeZJ.jpeg)
ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ലഡുമഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു. 50ലധികം ആളുകള്‍ക്ക് പരുക്കേറ്റതായാണ് വിവരം.ബടൗത്തിലെ ജൈന സമൂഹമാണ് ഇന്ന് ലഡു മഹോത്സവം സംഘടിപ്പിച്ചത്.ഇതില്‍ പങ്കെടുക്കാനായി നിരവധി ആളുകള്‍ സ്ഥലത്തെത്തി.മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോമാണ് പരിപാടിക്കായി ഒരുക്കിയിരുന്നത്.ആളുകളുടെ എണ്ണം കൂടിയപ്പോള്‍ ഭാരം താങ്ങാന്‍ കഴിയാതെ പ്ലാറ്റ്‌ഫോം തകര്‍ന്നുവീഴുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തിലാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.