ജയ്പൂരില്‍ സിഎന്‍ജി ട്രക്ക് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഏഴ് മരണം

മുപ്പത്തഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. ജയ്പൂര്‍ അജ്‌മേര്‍ ഹൈവേയില്‍ രാവിലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ സമീപത്തുണ്ടായിരുന്ന 30 വാഹനങ്ങള്‍ കത്തി നശിച്ചു

author-image
Prana
New Update
truck

രാജസ്ഥാനിലെ ജയ്പൂരില്‍ സിഎന്‍ജി ട്രക്ക് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് മരണം. മുപ്പത്തഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. ജയ്പൂര്‍ അജ്‌മേര്‍ ഹൈവേയില്‍ രാവിലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ സമീപത്തുണ്ടായിരുന്ന 30 വാഹനങ്ങള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ എത്തിയാണ് തീയണച്ചത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അപകടം നടന്ന സ്ഥലത്തും ആശുപത്രിയിലും സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി നേരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭജന്‌ലാല് ശര്‍മയുമായി ഫോണില്‍ സംസാരിച്ചു, സ്ഥിതി വിലയിരുത്തി, എല്ലാ പിന്തുണയും അറിയിച്ചു. സംഭവത്തില്‍ രാജസ്ഥാന്‍ പോലീസ് അന്വേഷണം തുടങ്ങി.

 

accident truck cng Jaipur death