ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ട്രക്കും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. മഥുര കൈസര്‍ഗഞ്ച് ഹൈവേയില്‍ നടന്ന അപകടത്തില്‍ മൂന്ന് സ്ത്രീകളും മൂന്ന് പരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിക്കപ്പ് വാനും കൊറിയര്‍ കണ്ടെയ്‌നര്‍ ട്രക്കുമാണ് കൂട്ടിയിടിച്ചത്.
പിക്കപ്പ് ട്രക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഹാഥ്‌രസ് ജില്ലാ മജിസ്‌ട്രേറ്റ് ആഷിഷ് കുമാര്‍ പറഞ്ഞു. പരിക്കേറ്റ ഏഴ് പേരെ ജില്ലാ ആശുപത്രിയിലും മറ്റ് ആറ് പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇവര്‍ എത്തിയ ശേഷം മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
വാനും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു
മഥുര കൈസര്‍ഗഞ്ച് ഹൈവേയില്‍ നടന്ന അപകടത്തില്‍ മൂന്ന് സ്ത്രീകളും മൂന്ന് പരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
New Update