ആന്ധ്രാപ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍; 7 മാവോയിസ്റ്റ് ഭീകരരെ കൂടി വധിച്ചു

ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ മൂന്ന് വനിതാ കമ്മ്യൂണിസ്റ്റ് ഭീകരരും ഉള്‍പ്പെടുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുപ്രസിദ്ധ ഭീകരനായ മേതുരി ജോഖ റാവു എന്ന ശങ്കര്‍ ആണെന്ന് തിരിച്ചറിഞ്ഞതായി എപി ഇന്റലിജന്‍സ് എഡിജി മഹേഷ് ചന്ദ്ര ലദ്ദ അറിയിച്ചു

author-image
Biju
New Update
andra

അമരാവതി : ആന്ധ്രാപ്രദേശില്‍ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. 7 കമ്മ്യൂണിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകര നേതാവായ മാദ്വി ഹിദ്മയെ സുരക്ഷാസേന വെടിവെച്ചു കൊന്നിരുന്നു. ഈ ഓപ്പറേഷന്റെ തുടര്‍ച്ചയായി ഇന്ന് നടത്തിയ തിരച്ചിലിലാണ് 7 കമ്മ്യൂണിസ്റ്റ് ഭീകരരെ കൂടി വധിച്ചത്.

ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ മൂന്ന് വനിതാ കമ്മ്യൂണിസ്റ്റ് ഭീകരരും ഉള്‍പ്പെടുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുപ്രസിദ്ധ ഭീകരനായ മേതുരി ജോഖ റാവു എന്ന ശങ്കര്‍ ആണെന്ന് തിരിച്ചറിഞ്ഞതായി എപി ഇന്റലിജന്‍സ് എഡിജി മഹേഷ് ചന്ദ്ര ലദ്ദ അറിയിച്ചു.

ശ്രീകാകുളം സ്വദേശിയായ ശങ്കര്‍ ആന്ധ്ര ഒഡീഷ ബോര്‍ഡറിന്റെ ഇന്‍ ചാര്‍ജ് ആയിരുന്നു. സാങ്കേതിക കാര്യങ്ങള്‍, ആയുധ നിര്‍മ്മാണം, ആശയവിനിമയം എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ഭീകരനായിരുന്നു ഇയാള്‍ എന്ന് സുരക്ഷാസേന സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇതേ മേഖലയില്‍ നടന്ന ഓപ്പറേഷനിലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്ന ഉന്നത നക്‌സല്‍ കമാന്‍ഡര്‍ മാദ്വി ഹിദ്മയും പങ്കാളിയും ഉള്‍പ്പെടെ ആറ് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചത്.