/kalakaumudi/media/media_files/SFIOYEXGLQ1QD8vumncQ.jpg)
പൂനെയിൽ സഹപാഠിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ 9 -ാം ക്ലാസുകാരന് 100 രൂപ നൽകി ഏഴാം ക്ലാസുകാരൻ.ഏഴാം ക്ലാസുകാരൻ തനിക്കെതിരെ പരാതി പറഞ്ഞ തൻറെ സഹപാഠിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ 9 -ാം ക്ലാസുകാരന് 100 രൂപ നൽകിയത്.പൂനെയുടെ സമീപപ്രദേശത്തുള്ള ദൗണ്ടിലെ തെഹ്‌സിലിലെ സെൻറ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് തൻറെ സഹപാഠിയായ ഒരു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ 9 -ാം ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിക്ക് 100 രൂപ നൽകിയതെന്ന ആരോപണം ഉയർന്നിരിക്കുന്നത്. പണം ലഭിച്ച വിദ്യാർത്ഥി തന്നെയാണ് വിഷയം അധ്യാപകരോട് പറഞ്ഞതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരീക്ഷാ മാർക്ക് ലിസ്റ്റുകളിൽ മാതാപിതാക്കളുടെ കള്ള ഒപ്പിട്ടത് സഹപാഠിയായ വിദ്യാർത്ഥിനി അധ്യാപകരോട് പറഞ്ത് കൊടുത്തതിൻറെ ദേഷ്യമാണ് വിദ്യാർത്ഥി പണം വാഗ്ദാനം ചെയ്ത് കൊല നടത്താൻ ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. 9 -ാം ക്ലാസ് വിദ്യാർത്ഥി പ്രൻസിപ്പലിനോടും മറ്റൊരു അധ്യാപകനോടും സംഭവത്തെ കുറിച്ച് പറയുകയായിരുന്നു. എന്നാൽ, സ്കൂളിൻറെ സൽപ്പേരിന് കളങ്കം വരുമെന്ന് കരുതി 9 -ാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ഭീഷണിപ്പെടുത്തി വിടുകയായിരുന്നെന്നും അധ്യാപകർ, പണം വാഗ്ദാനം ചെയ്ത കുട്ടിക്കെതിരെ നടപടി എടുത്തില്ലെന്നും പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവരുന്നത്.