ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ബോളിവുഡ് നടി ജാന്‍വി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പിതാവ് ബോണി കപൂറാണ് വിവരം അറിയിച്ചത്.
നിലവില്‍ ആരോ?ഗ്യനില മെച്ചപ്പെട്ടുവെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും ബോണി കപൂര്‍ പറഞ്ഞു. താരം ചെന്നൈയിലായിരുന്നുവെന്നും മടങ്ങുന്ന വഴി വിമാനത്താവളത്തില്‍ നിന്ന് എന്തെങ്കിലും കഴിച്ചതാകാം ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടിലെത്തിയ താരത്തിന്റെ ആരോ?ഗ്യാവസ്ഥ വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജാന്‍വി കപൂറിന്റേതായി വരാനിരിക്കുന്ന ചിത്രമാണ് ഉലജ്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായ സുഹാന ഭാട്ടിയ എന്ന കഥാപാത്രമായാണ് ജാന്‍വി കപൂര്‍ ചിത്രത്തിലെത്തുന്നത്. സുഹാനയെ ചുറ്റിപറ്റിയുള്ള സംഭവങ്ങളിലൂടെയാണ് കഥ പോകുന്നത്. ഓ?ഗസ്റ്റ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.