ബാലകനെ പീഡിപ്പിച്ച 26കാരന് 20 വര്‍ഷം കഠിന തടവ്

ജാംനഗറിവലെ വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയാണ് 26കാരന്‍ അയല്‍വാസിയുടെ ആറുവയസുള്ള കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി പീഡനവിവരം അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

author-image
Sruthi
New Update
പ്രതീകാത്മക ചിത്രം

sexual assault case

Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രായപൂര്‍ത്തിയാകാത്ത ആറുവയസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ 26കാരന് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് ജാംനഗറിലെ പോക്സോ പ്രത്യേക കോടതി. 2022ലാണ് കേസിനാസ്പദമായ സംഭവം.

പ്രതി പതിനായിരം രൂപ പിഴ അടക്കണം. പീഡനത്തിന് ഇരയായ കുട്ടിക്ക് പ്രതി നാല് ലക്ഷം രൂപയും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 26കാരനെതിരെ ഐപിസി 377 ,പോക്സോ ചട്ടങ്ങള്‍ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.ജാംനഗറിവലെ വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയാണ് 26കാരന്‍ അയല്‍വാസിയുടെ ആറുവയസുള്ള കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി പീഡനവിവരം അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

Sexual Assault