/kalakaumudi/media/media_files/2025/12/17/img_0491-2025-12-17-10-26-08.jpeg)
1999-ൽ, അന്നത്തെ വനംമന്ത്രിയായിരുന്ന എ. നീലലോഹിതദാസൻ നാടാർ, ഔദ്യോഗിക ചർച്ചകൾക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയ ഒരു വനിതാ ഐഎഫ്എസ് (IFS) ഉദ്യോഗസ്ഥയെ (പ്രകൃതി ശ്രീവാസ്തവ) മോശമായി പെരുമാറുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്.സംഭവം നടന്ന് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ഉദ്യോഗസ്ഥ പരാതി നൽകിയത് .ഈ കാലഘട്ടത്തിൽ തന്നെ നീലലോഹിതദാസൻ നാടാർക്കെതിരെ മറ്റൊരു മുതിർന്ന വനിതാ ഐഎഎസ് (IAS) ഉദ്യോഗസ്ഥ നൽകിയ ലൈംഗികാതിക്രമ പരാതിയും നിലവിലുണ്ടായിരുന്നു (2000-ൽ). ഈ പരാതിയെത്തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.പിന്നീട് നീലലോഹിതദാസൻ നാടാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം തടവിന് ശിക്ഷിച്ചു.എന്നാൽ സെഷൻസ് കോടതി ശിക്ഷ മൂന്ന് മാസത്തെ തടവായി കുറച്ചു.പിന്നീട് ഹൈക്കോടതി കീഴ്‌ക്കോടതികളുടെ വിധികൾ റദ്ദാക്കി 2025 ൽ നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി വെറുതെവിട്ടു.പരാതിക്കാരിയുടെ മൊഴിയിലും, സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് പറയുന്ന അമ്മയുടെയും സുഹൃത്തിന്റെയും മൊഴികളിലും വൈരുധ്യങ്ങളും അവ്യക്തതകളും ഉണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ദാസനെ വെറുതെ വിട്ടത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
