ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗികാതിക്രമ പരാതി;വീണ്ടും രാജ്ഭവൻ ജീവനക്കാരോട് ഹാജരാകാൻ പൊലീസ്

അതേ സമയം സംഭവത്തിൽ ഗവർണ്ണർ ഞായറാവ്ച നൽകിയ കത്ത് ഉത്തരവിന് സമാനമെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.

author-image
Greeshma Rakesh
Updated On
New Update
sexual harassment

sexual harassment complaint against governor ananda bose

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി:  പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗികാതിക്രമ പരാതിയിൽ  രാജ്‌ഭവൻ ജീവനക്കാരുടെ മൊഴിയെടുക്കാൻ ബംഗാൾ പൊലീസ്.ഇതിനായി ജീവനക്കാർക്ക് ഹാജരാകാൻ ഇത് രണ്ടാമത്തെ തവണയാണ്  നിർദ്ദേശം നൽകിയിരിക്കുന്നത്.

തിങ്കളാഴ് ഹാജരാകാനാണ് പൊലീസിന്റെ നിർദ്ദേശം.പൊലീസ് ഔട്ട്പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മൂന്ന് രാജ്ഭവൻ ജീവനക്കാരെയും രാജ്ഭവനിൽ നിയോഗിക്കപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെയും പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിൽ പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് ഹാജരായത്.

അതേ സമയം സംഭവത്തിൽ ഗവർണ്ണർ ഞായറാവ്ച നൽകിയ കത്ത് ഉത്തരവിന് സമാനമെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. നുണ പരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി പറഞ്ഞു. ഭരണഘടന പരിരക്ഷ  ഗവർണ്ണർ തന്നെ പീഡിപ്പിക്കാൻ ദുരുപയോഗം ചെയ്തുവെന്നും സമൂഹത്തിൽ തന്നെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നു എന്ന് പരാതിക്കാരി ആരോപിച്ചു. 

 

governor sexual harassment West Bengal cv anandabose