പീഡന പരാതി; സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് ഗവര്‍ണറുടെ ഓഫീസ്

സംഭവം നടന്നയുടനെ യുവതി രാജ്ഭവനിലെ പൊലീസ് എയിഡ് പോസ്റ്റില്‍ കരഞ്ഞുകൊണ്ട് പരാതി പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഈ ദൃശ്യമടക്കം കൂടുതല്‍ തെളിവുകള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്

author-image
Sruthi
New Update
West Bengal

Sexual Harassment Complaint Against West Bengal Governor

Listen to this article
0.75x1x1.5x
00:00/ 00:00

ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പ്രധാന തെളിവാകുമായിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ദൃശ്യങ്ങള്‍ക്കായി പൊലിസ് കത്ത് നല്‍കിയത്. സംഭവം നടന്നയുടനെ യുവതി രാജ്ഭവനിലെ പൊലീസ് എയിഡ് പോസ്റ്റില്‍ കരഞ്ഞുകൊണ്ട് പരാതി പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഈ ദൃശ്യമടക്കം കൂടുതല്‍ തെളിവുകള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. ആരോപണവിധേയനൊപ്പം രാജ്ഭവനില്‍ ഒരു രാത്രി കഴിഞ്ഞ മോദിക്ക് മിണ്ടാട്ടമില്ലെന്ന് വിഷയത്തില്‍ മമത പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ പ്രധാനമന്ത്രി രാജ്ഭവനിലാണ് തങ്ങിയത്. 

bengal