നാളെ ദേശീയ വിദ്യാഭ്യാസ ബന്ദ്;  പ്രതിഷേധം നീറ്റ് വിഷയത്തിൽ

പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്എഫ്ഐ പ്രഖ്യാപിച്ചു. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും എസ്എഫ്ഐ പ്രതിഷേധമുണ്ട്.

author-image
Anagha Rajeev
New Update
SFI
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: നാളെ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് - നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം.

പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്എഫ്ഐ പ്രഖ്യാപിച്ചു. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും എസ്എഫ്ഐ പ്രതിഷേധമുണ്ട്.

 ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികൾ പാര്‍ലമെൻ്റിലേക്ക് മാർച്ച് നടത്തി. ജന്തർ മന്തറിൽ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. നീറ്റ് പരീക്ഷ വീണ്ടും നടത്തുക , നരേന്ദ്ര മോദി സർക്കാർ  വിദ്യാർത്ഥികളുമായി ചർച്ച നടത്തുക, നീറ്റ് - നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. 

strike sfi