ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്ന ഇന്ത്യൻ പ്രമുഖൻ ഷാരൂഖ്, മലയാളി മോഹൻലാൽ

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട പട്ടികയിൽ ഒന്നാമത്. ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി

author-image
Anagha Rajeev
New Update
mohanlal and sharook khan
Listen to this article
0.75x 1x 1.5x
00:00 / 00:00

 ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്ത് വന്നു. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട പട്ടികയിൽ ഒന്നാമത്. ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തിൽ നിന്ന് മോഹൻലാലും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വർഷം 92 കോടിരൂപയാണ് ഷാരൂഖ് ഖാൻ നികുതിയടച്ചത്. 80 കോടി നികുതിയടച്ച വിജയ് ആണ് രണ്ടാമത്. 75 കോടി നികുതിയടച്ച സൽമാൻ ഖാൻ, 71 കോടി അടച്ച അമിതാഭ് ബച്ചൻ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. 66 കോടിയാണ് അദ്ദേഹം സർക്കാരിലേക്കടച്ചത്. ധോണി (38 കോടി), സച്ചിൻ തെണ്ടുൽക്കർ (28 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ച മറ്റുകായികതാരങ്ങൾ. 

പട്ടികയിലുൾപ്പെട്ട മറ്റു പ്രമുഖരുടെ വിവരങ്ങൾ ഇങ്ങനെ:

കൊമേഡിയൻ കപിൽ ശർമ (26 കോടി)

കരീന കപൂർ (20 കോടി)

ഷാഹിദ് കപൂർ (14 കോടി)

കത്രീന കൈഫ് (11 കോടി)

മോഹൻലാൽ (14 കോടി)

അല്ലു അർജുൻ (14 കോടി)

കിയാര അദ്വാനി (12 കോടി)

പങ്കജ് ത്രിപാഠി (11 കോടി)

ആമിർ ഖാൻ (10 കോടി)

mohanlal shah rukh khan