/kalakaumudi/media/media_files/FWXgIJE4O22EG9dZ797u.jpg)
election
ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചിച്ചനങ്ങള്‍ വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണികള്‍ റെക്കോര്‍ഡ് ഉയരത്തില്‍. ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും തിങ്കളാഴ്ച ആദ്യ വ്യാപാരത്തില്‍ ഏകദേശം 4 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ സെന്‍സെക്സ് ആദ്യ വ്യാപാരത്തില്‍ 2,777.58 പോയന്റ് (3.75%) ഉയര്‍ന്ന് 76,738.89 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി.എന്‍എസ്ഇ നിഫ്റ്റി 808 പോയിന്റ് (3.58%) ശതമാനം ഉയര്‍ന്ന് 23,338.70 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതാണ് വിപണിയിലെ ഉണര്‍വ്വിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
