/kalakaumudi/media/media_files/2026/02/05/thr-2026-02-05-19-41-29.jpg)
ന്യൂഡല്‍ഹി: പാര്‍ലമെന്റ് കവാടത്തില്‍ കാല്‍ വഴുതി വീണതിനെത്തുടര്‍ന്ന് ശശി തരൂര്‍ എം.പിക്ക് പരിക്കേറ്റു. പരിശോധനയില്‍ അദ്ദേഹത്തിന്റെ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
പാര്‍ലമെന്റ് നടപടികള്‍ക്കായി എത്തിയ തരൂര്‍, പ്രതിഷേധങ്ങള്‍ക്കിടയിലൂടെ ഫോണില്‍ സംസാരിച്ച് നടക്കുമ്പോഴാണ് പടികളില്‍ കാല്‍ തെന്നി വീണത്. വീഴ്ചയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് കാലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയത്.
പരിക്കേറ്റെങ്കിലും തന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ മുടങ്ങില്ലെന്ന് ശശി തരൂര്‍ അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ വീല്‍ചെയറില്‍ പാര്‍ലമെന്റിലെത്തുമെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം വീല്‍ചെയറില്‍ പാര്‍ലമെന്റിലെത്തുകയുംചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
