/kalakaumudi/media/media_files/2025/06/25/shadf-2025-06-25-12-56-06.jpg)
മോസ്‌കോ: തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ കടുത്ത അതൃപ്തിയാണ് പുകയുന്നത്. തരുരിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം.
അതിനിടെ മോദി സ്തുതിയില്‍ വിശദീകരണവുമായി തരുര്‍ രംഗത്തെത്തി. തന്റെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുന്നുവെന്നാണ് തരൂര്‍ പറയുന്നത്. അവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ദേശീയതയ്ക്കും രാജ്യത്തിനും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. തന്റെ ശബ്ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നതെന്നും തരൂര്‍ പറഞ്ഞു.
മോസ്‌കോയിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ സന്ദേശം ലോകവ്യാപകമായി എത്തിച്ചതിലാണ് പ്രധാനമന്ത്രിയുടെ ഊര്‍ജ്ജത്തെ പ്രകീര്‍ത്തിച്ചത്. മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും അദ്ദേഹം യാത്ര ചെയ്യുന്നു. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും തരൂര്‍ വിശദീകരിച്ചു. രാഷ്ട്രീയ വ്യത്യാസം അതിര്‍ത്തികളില്‍ തീരണം.
ബിജെപിയുടെ വിദേശ നയമെന്നോ, കോണ്‍ഗ്രസിന്റെ വിദേശനയമെന്നോ ഒന്നില്ല. ഒരൊറ്റ വിദേശനയമേയുള്ളൂ ,അത് ഇന്ത്യയുടെ വിദേശ നയമാണ്. ആ നയത്തെ കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.