ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ തെറ്റുപറ്റിയത് പരിശോധിക്കണമെന്നും പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശശിതരൂർ

ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 4 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. മുന്നണിയിലെ മറ്റു പാർട്ടികളും കോൺഗ്രസും തമ്മിൽ ഏഴു സീറ്റുകളിൽ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി.

author-image
Devina
New Update
shashi

തിരുവനന്തപുരം :ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ  എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ഉള്ള പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ.

പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ തന്നെയാണ്  കാരണങ്ങൾ വിശദീകരിക്കേണ്ടതെന്നും  തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ തനിക്ക് ഒന്നും തന്നെ പറയാനില്ലെന്നും  ശശി തരൂർ മാധ്യമങ്ങളോട്  സംസാരിക്കവെ അഭിപ്രായപ്പെട്ടു .

സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല.

 അത് ചെയ്യുന്നതിൽ സർക്കാരുകളെ തടയാനും കഴിയില്ലെന്ന് തരൂർ പറഞ്ഞു.

ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 4 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്

. മുന്നണിയിലെ മറ്റു പാർട്ടികളും കോൺഗ്രസും തമ്മിൽ ഏഴു സീറ്റുകളിൽ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി.