മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍

''30 ദിവസം ജയിലില്‍ കിടന്നാല്‍ ഒരാള്‍ക്കു മന്ത്രിയായി തുടരാനാകുമോ ? ഇത് സാമാന്യ ബുദ്ധിയുടെ കാര്യമാണ്. എനിക്കിതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല. പരിശോധനയ്ക്കായി ബില്‍ ഒരു സമിതിക്ക് അയയ്ക്കാവുന്നതാണ്. സമിതിയില്‍ ചര്‍ച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിനു നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്.'' ശശി തരൂര്‍ പറഞ്ഞു

author-image
Biju
New Update
shashi

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാര്‍ക്ക് ഒരു മാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബില്ലില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും ബില്ലില്‍ സഭയില്‍ ചര്‍ച്ച നടക്കട്ടെയെന്നും ശശി തരൂര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. 

''30 ദിവസം ജയിലില്‍ കിടന്നാല്‍ ഒരാള്‍ക്കു മന്ത്രിയായി തുടരാനാകുമോ ? ഇത് സാമാന്യ ബുദ്ധിയുടെ കാര്യമാണ്. എനിക്കിതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല. പരിശോധനയ്ക്കായി ബില്‍ ഒരു സമിതിക്ക് അയയ്ക്കാവുന്നതാണ്. സമിതിയില്‍ ചര്‍ച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിനു നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്.''  ശശി തരൂര്‍ പറഞ്ഞു.

ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിച്ചപ്പോള്‍ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

shashi tharoor