അഭിമുഖം വളച്ചൊടിച്ചു: വിശദീകരണവുമായി ശശി തരൂര്‍

എഐസിസി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ശശി തരൂര്‍ എംപി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. പറയാനുള്ളത് തിരുവനന്തപുരത്ത് വച്ച് പറഞ്ഞതാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും തരൂര്‍ ദില്ലിയില്‍ വ്യക്തമാക്കി

author-image
Biju
New Update
GSD

ന്യൂഡല്‍ഹി: ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്റെ അഭിമുഖം ഇന്ത്യന്‍ എക്‌സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്റെ വിശദീകരണ കുറിപ്പ്. പോഡ്കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും തരൂര്‍ കുറിപ്പില്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശമില്ല. താന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂര്‍ ആരോപിച്ചു.

ഇതിനുപത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും തരൂര്‍ ആരോപിച്ചു. കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താന്‍ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പില്‍ തരൂര്‍ പറയുന്നു. നേരത്തെ അഭിമുഖത്തില്‍ ഉറച്ചുനിന്ന തരൂര്‍ നാളെ കോണ്‍ഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉള്‍പ്പെടെ തള്ളികളഞ്ഞും രംഗത്തെത്തിയത്.

അതേസമയം എഐസിസി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ശശി തരൂര്‍ എംപി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. പറയാനുള്ളത് തിരുവനന്തപുരത്ത് വച്ച് പറഞ്ഞതാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും തരൂര്‍ ദില്ലിയില്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം തരൂരിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രം തിരുത്ത് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേതൃത്വം ഇല്ലെന്ന് തരൂര്‍ പറഞ്ഞിട്ടില്ലെന്നും ഇംഗ്ലീഷ് പരിഭാഷയില്‍ വന്ന പിഴവാണെന്നും പത്രം വിശദീകരിച്ചു.

shashi tharoor sasi tharoor MP Shashi Tharoor