'ഷെയഖ് ഹസീന ഇന്ത്യയിൽ തന്നെയുണ്ട്'; വ്യക്തമാക്കി കേന്ദ്രസർക്കാർ

ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ യോഗത്തിൽ ചർച്ച നടന്നു.

author-image
Anagha Rajeev
New Update
meeting
Listen to this article
0.75x1x1.5x
00:00/ 00:00

ബംഗ്ലാദേശ് കലാപത്തെത്തുടർന്ന് രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയഖ് ഹസീന ഇന്ത്യയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. സർവ്വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.  യോഗത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും കേന്ദ്ര സർക്കാരിൻറെ നടപടികൾക്ക് പിന്തുണ അറിയിച്ചു.

ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ യോഗത്തിൽ ചർച്ച നടന്നു. പതിമൂവായിരത്തോളം പേർ നിലവിൽ ബംഗ്ലാദേശിലുണ്ട്. ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണെന്ന് സർക്കാർ യോഗത്തിൽ അറിയിച്ചു.

sheikh hasina