/kalakaumudi/media/media_files/2024/11/16/ua5XvIy0s8je6MgRxhdk.jpg)
ശിരോമണി അകാലിദൾ (എസ് എ ഡി) മേധാവി സുഖ്ബീർ സിംഗ് ബാദൽ സ്ഥാനം രാജിവെച്ചു. ശനിയാഴ്ച പാർട്ടിയുടെ പ്രവർത്തക സമിതിക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. എസ്എഡി നേതാവ് ദൽജിത് സിംഗ് ചീമയാണ് എക്സിലൂടെ ബാദൽ രാജി നൽകിയതായി അറിയിച്ചത്. പാർട്ടിക്ക് പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായാണ് രാജി.തന്റെ നേതൃത്വത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിനും ഭരണകാലത്തുടനീളം പൂർണ്ണ പിന്തുണയും സഹകരണവും നൽകിയതിനും അദ്ദേഹം എല്ലാ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞുവെന്നും ചീമ എക്സിൽ കുറിച്ചു.