ഷിരൂര്‍: കേരളത്തില്‍ നിന്നുള്ള 20 പേര്‍  മതിയെന്ന് കര്‍ണാടക പൊലീസ്

മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ തെരയാന്‍ കേരളത്തില്‍ നിന്നുള്ള 20 പേര്‍ മാത്രം മതിയെന്ന് കര്‍ണാടക പൊലീസ്. തെരച്ചില്‍ തുടരുന്നതിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരും കര്‍ണാടക പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.

author-image
Prana
New Update
arjun rescue
Listen to this article
0.75x1x1.5x
00:00/ 00:00

മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ തെരയാന്‍ കേരളത്തില്‍ നിന്നുള്ള 20 പേര്‍ മാത്രം മതിയെന്ന് കര്‍ണാടക പൊലീസ്. തെരച്ചില്‍ തുടരുന്നതിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരും കര്‍ണാടക പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരുസമയം തെരച്ചില്‍ നടക്കുമ്പോള്‍ കേരളത്തില്‍നിന്നുള്ള 20 പേര്‍ മതിയെന്നാണ് നിര്‍ദേശം. തര്‍ക്കം നിലവില്‍ പരിഹരിച്ചതായാണ് സൂചന.
ശക്തമായ മഴയാണ് പ്രദേശത്ത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വീണ്ടും മണ്ണ് ഇടിയാനുള്ള സാദ്ധ്യതയുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
ലോറിയുടെ ഏതെങ്കിലും ഭാഗം കണ്ടെത്താനാകുമോ എന്നറിയാനായി പുഴയിലും പ്രത്യേക റഡാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നടത്തുന്നുണ്ട്. സൈന്യവും വിദഗ്ധരുമടങ്ങുന്ന സംഘം ഇവിടെയുണ്ട്. അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ കരഭാഗത്തെ പരിശോധന ഇന്ന് പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ സതീഷ് സൈല്‍ അറിയിച്ചു. നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തും. ഡ്രെഡ്ജിംഗ് സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതിനുള്ള അനുമതി തേടും. പക്ഷേ പാലം, കാലാവസ്ഥ എന്നിവ തടസമാണെന്നും, എന്‍ഡിആര്‍എഫില്‍ നിന്ന് റിട്ടയര്‍ ചെയ്ത വിദഗ്ധന്‍ നാളെ സ്ഥലത്തെത്തുമെന്നും സതീഷ് സൈല്‍ പറഞ്ഞു.
അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കിയെങ്കിലും പരിശോധനയില്‍ ലോറി കണ്ടെത്താനായില്ല. രണ്ടിടങ്ങളില്‍ നിന്നാണ് റഡാര്‍ സി?ഗ്‌നല്‍ ലഭിച്ചിരുന്നത്. അര്‍ജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചില്‍ തുടരുന്നത്. അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്.
കന്യാകുമാരി പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരുഗോവ റൂട്ടില്‍ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.

arjun rescue operation Karnakata