ഷിരൂരില്‍ ഡ്രെഡ്ജിംഗ് പുനരാരംഭിക്കണം; ആവശ്യവുമായി കേരളം

അര്‍ജുന്റെ ബന്ധുക്കള്‍, എംകെ രാഘവന്‍ എംപി, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്, കാര്‍വാര്‍ എംഎല്‍എ സതീശ് സെയ്ല്‍, എന്നിവരാണ് 28 ന് കര്‍ണാടക മുഖ്യമന്ത്രിയെ കാണുക.

author-image
Athira Kalarikkal
New Update
ar

File Photo

Listen to this article
0.75x1x1.5x
00:00/ 00:00

ബെംഗളൂരു : കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് ഡ്രെഡ്ജിംഗ് വീണ്ടും തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കള്‍. ഡ്രെഡ്ജിംഗ് വീണ്ടും നടത്തണമെന്ന ആവശ്യവുമായി നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അര്‍ജുന്റെ ബന്ധുക്കള്‍, എംകെ രാഘവന്‍ എംപി, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്, കാര്‍വാര്‍ എംഎല്‍എ സതീശ് സെയ്ല്‍, എന്നിവരാണ് 28 ന് കര്‍ണാടക മുഖ്യമന്ത്രിയെ കാണുക. കര്‍ണാടക  ഡെപ്യൂട്ടി മുഖ്യമന്ത്രിയേയും സംഘം സന്ദര്‍ശിച്ച് ആവശ്യം ഉന്നയിക്കും. നേരത്തെ, ഡ്രെഡ്ജര്‍ കൊണ്ടുവരാന്‍ 96 ലക്ഷം രൂപ ചെലവാകുമെന്ന്  കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടര്‍  പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

dredging shirur landslide