ശിവസേന മഹാരാഷ്ട്രാ സെക്രട്ടറി റാം രപാലേയ്‌ക്ക് ഇന്ന് വൈകുന്നേരം സൗത്ത് ഇന്ത്യൻ സെൽ സ്വീകരണം നൽകുന്നു

സ്വീകരണ പരിപാടി വിജയകരമാക്കുന്നതിനായി ശിവസേന സൗത്ത് ഇന്ത്യൻ സെല്ലിന്റെ എല്ലാ ഘടകങ്ങളുടെയും പ്രവർത്തകർ പങ്കെടുക്കുമെന്ന് ശ്രീകാന്ത് നായർ, ജയന്ത് നായർ അറിയിച്ചു.

author-image
Honey V G
New Update
suthcel

താനെ:മഹാരാഷ്ട്ര ഉപമുഖ്യന്ത്രി ഏക്നാഥ് ഷിൻഡെയുടെ നിർദ്ദേശ പ്രകാരം പുതിയതായി നിയമിതനായ ശിവസേന മഹാരാഷ്ട്രാ സംസ്ഥാന സെക്രട്ടറിയും ശിവസേന സൗത്ത് ഇന്ത്യൻസെൽ രക്ഷാധികാരിയുമായ റാം രപാലേയ്‌ക്ക് ശിവസേന സൗത്ത് ഇന്ത്യൻ സെല്ലിന്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 8 മണിയ്ക്ക് കിസ്സാൻ നഗർ രണ്ടിലുള്ള ശിവസേന സൗത്ത് ഇന്ത്യൻ സെൽ ഓഫീസിൽ പൗരസ്വീകരണം നൽകുന്നു. സ്വീകരണ പരിപാടി വിജയകരമാക്കുന്നതിനായി ശിവസേന സൗത്ത് ഇന്ത്യൻ സെല്ലിന്റെ എല്ലാ ഘടകങ്ങളുടെയും പ്രവർത്തകർ പങ്കെടുക്കുമെന്ന് ശ്രീകാന്ത് നായർ, ജയന്ത് നായർ അറിയിച്ചു.

Mumbai City