/kalakaumudi/media/media_files/2026/01/07/siddu-2026-01-07-11-16-07.jpg)
ബംഗലൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്.
ദേവരാജ് അരസിന്റെ റെക്കോർഡാണ് ബുധനാഴ്ച സിദ്ധരാമയ്യ മറികടന്നത്.
മുഖ്യമന്ത്രി പദത്തിൽ 2793 ദിവസം ആയതോടെയാണ് 77 കാരനായ സിദ്ധരാമയ്യ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.
2792 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന ദേവരാജ് അരശിന്റെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ്.
ജനുവരി ആറിനാണ് സിദ്ധരാമയ്യ അരസിനൊപ്പമെത്തിയത്.
സംസ്ഥാനത്ത് സാമൂഹ്യനീതിയുടേയും ഭൂപരിഷ്‌കരണത്തിന്റെയും നായകനായി കരുതപ്പെടുന്ന അരസ് രണ്ടു തവണ കർണാടക മുഖ്യമന്ത്രിയായിട്ടുണ്ട്.
1972 മാർച്ച് 20 മുതൽ 1977 ഡിസംബർ 31 വരെ 2113 ദിവസവും, പിന്നീട് 1978 ഫെബ്രുവരി 28 മുതൽ 1980 ജനുവരി ഏഴു വരെ 679 ദിവസവുമാണ് അരസ് മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നത്.
സിദ്ധരാമയ്യയും രണ്ടാം തവണയാണ് കർണാടക മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഡി കെ ശിവകുമാറുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ് സിദ്ധരാമയ്യ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കുന്നത്.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സിദ്ധരാമയ്യയ്ക്ക് ഗുഡ് ലക്ക് ആശംസകൾ നേരിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
