പ്രജ്വല്ലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കണം: മോദിയ്ക്ക് കത്തയച്ച് സിദ്ധരാമയ്യ

കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

author-image
Sruthi
New Update
prajwal revanna

Siddaramaiah writes to PM Modi, urges to cancel Prajwal Revanna

Listen to this article
0.75x1x1.5x
00:00/ 00:00

ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ഹാസന്‍ എം.പി പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ജെ.ഡി.എസ് എം.പിയായ പ്രജ്വല്‍ രാജ്യം വിട്ടതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. നിരവധി സ്ത്രീകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന പ്രജ്വല്‍ രേവണ്ണ പ്രതിയായ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. സി.ഐ.ഡി വിഭാഗം എ.ഡി.ജി.പി ബിജയ് കുമാര്‍ സിങ്, എ.ഐ.ജി സുമന്‍ ഡി. പെന്നേക്കര്‍, മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലഡ്കര്‍ എന്നിവരടങ്ങുന്നതാണ് എസ്.ഐ.ടി.

Prajwal Revanna

prajwal revanna