കോവിഷീൽഡ് വാക്സി​ന്റെ പാർശ്വഫലത്തിന് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വുകളില്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ

ഇ​ന്ത്യ​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ലും ഇ​ത്ത​മൊ​രു ആ​ശ​ങ്ക​ക്ക് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഗ്ലോ​ബ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് മേ​ധാ​വി പ്ര​ഫ. ഡോ. ​എ​സ്.​എ​സ്. ലാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

author-image
Greeshma Rakesh
Updated On
New Update
vaccine

side effects of covishield vaccine

Listen to this article
0.75x 1x 1.5x
00:00 / 00:00

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കേ​ര​ള​ത്തി​ല​ട​ക്കം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ച കോ​വി​ഷീ​ൽ​ഡ് വാ​ക്സി​​ൻ ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ.ഇ​ന്ത്യ​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ലും ഇ​ത്ത​മൊ​രു ആ​ശ​ങ്ക​ക്ക് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഗ്ലോ​ബ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് മേ​ധാ​വി പ്ര​ഫ. ഡോ. ​എ​സ്.​എ​സ്. ലാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​ക്സി​നെ​ടു​ത്ത ല​ക്ഷ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രി​ക്കാം. അ​യാ​ൾ​ക്ക് മ​റ്റ് അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യെ​ന്നു​വ​രും. എ​ന്നാ​ൽ, വാ​ക്സി​ൻ എ​ടു​ക്കാ​തി​രു​ന്നാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് 500ഓ ​അ​തി​ല​ധി​ക​മോ പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യെ​ന്നു​വ​രും. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം ആ​ളു​ക​ളി​ൽ ഹൃ​ദ​യാ​ഘാ​തം അ​ട​ക്കം വ​ർ​ധി​ക്കു​ന്നു എ​ന്ന് ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളി​ല്ലാ​തെ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​മു​മ്പ് കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ ഗു​രു​ത​ര​മാ​യ പ​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ ശേ​ഷം അ​ത്ത​രം ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ഷ​മീ​ർ പ​റ​ഞ്ഞു.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം വ​രു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മ​രു​ന്നി​ൻറെ പാ​ർ​ശ്വ ഫ​ല​മാ​ണെ​ന്ന് പ​റ​യ​ൽ ആ​ളു​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന പ്ര​വ​ണ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വാ​ക്സി​ൻറെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ൻ ആ​സ്ട്ര​സെ​നെ​ക യോ​ഗ്യ​ത​യു​ള്ള ഏ​ജ​ൻ​സി​യ​ല്ലെ​ന്നും മ​രു​ന്നി​ന്റെ പേ​റ്റ​ന്റ്‌ കൈ​വ​ശ​മു​ള്ള​തി​നാ​ൽ ആ​സ്ട്ര​സെ​നെ​ക കോ​ട​തി​യി​ൽ മൊ​ഴി​കൊ​ടു​ത്ത​താ​കാ​മെ​ന്നും ഡോ. ​ബി. ഇ​ഖ്ബാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ർ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ല്ലാ​തെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​മേ​ഹം അ​ല്ലെ​ങ്കി​ൽ ര​ക്ത​സ​മ്മ​ർ​ദം പോ​ലു​ള്ള രോ​ഗാ​വ​സ്ഥ​യു​ള്ള പ്രാ​യ​മാ​യ​വ​രി​ൽ കോ​വി​ഡാ​ന​ന്ത​ര അ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി ര​ക്ത​ക്ക​ട്ട​ക​ൾ ഉ​ണ്ടാ​കാം. വാ​ക്സി​ൻ സ്വീ​ക​രി​ച്ച പ​ല​ർ​ക്കും നേ​ര​ത്തേ കോ​വി​ഡ്‌ വ​ന്നി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്‌. ചി​ല​രെ രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​തെ കോ​വി​ഡ്‌ ബാ​ധി​ക്കാം. അ​തു​കൊ​ണ്ട്‌ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ അ​ത്‌ വാ​ക്സി​ൻ മൂ​ല​മെ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

നി​ർ​മാ​താ​ക്ക​ളാ​യ ആ​സ്ട്ര​സെ​നെ​ക കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്ന വാ​ർ​ത്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തിയിരുന്നു.അ​പൂ​ർവ അ​വ​സ​ര​ങ്ങ​ളി​ൽ മ​സ്തി​ഷ്‌​കാ​ഘാ​തം, ഹൃ​ദ​യാ​ഘാ​തം എ​ന്നി​വ​ക്ക് വാ​ക്‌​സി​ൻ കാ​ര​ണ​മാ​കാ​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ബ്രി​ട്ടീ​ഷ് ഫാ​ർ​മ​സി ഭീ​മ​ൻ ആ​സ്ട്ര​സെ​നെ​ക യു.​കെ​യി​ലെ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർപ്പി​ച്ചെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കേ​ര​ള​ത്തി​ല​ട​ക്കം ഇ​ന്ത്യ​ൻ നി​ർ​മി​ത കോ​വാ​ക്സി​ൻ അ​ട​ക്ക​മു​ള്ള വാ​ക്സി​നു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നെ​ങ്കി​ലും കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​യി​രു​ന്നു ആ​വ​ശ്യ​ക്കാ​ർ ഏ​റെ.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ഹൃ​ദ​യാ​ഘാ​തം, മ​സ്തി​ഷ്‌​കാ​ഘാ​തം എ​ന്നീ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ലാ​ണെ​ന്നും ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണം കെ​ട്ട​ട​ങ്ങി​യ ഉ​ട​നെ ഇ​ത്ത​ര​മൊ​രു റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​താ​ണ്​ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ആ​ശ​ങ്ക ഉ​ള​വാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ൽ 70 ശ​ത​മാ​ന​ത്തോ​ളം പേ​രും കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

india Covid19 covishield vaccine Health Experts AstraZeneca