/kalakaumudi/media/media_files/2025/04/08/fhtOpZHGVWMxD49s87Jc.jpg)
സിങ്കപ്പൂര്‍: ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ ഇളയ മകന്‍ മാര്‍ക്ക് ശങ്കറിന് സിംഗപ്പൂരിലെ ടുമാറ്റോ കുക്കിങ് സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു.വെക്കേഷന്‍ ക്യാംപില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.പവന്‍ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്നേവയുടേയും മകനാണ് മാര്‍ക് ശങ്കര്‍.
കൈയ്ക്കും കാലിനും ഉള്‍പ്പെടെ പൊള്ളലേറ്റ മാര്‍ക്ക് ശങ്കര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 15-ഓളം കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 9.45 ഓടെ ഉണ്ടായ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് സമീപത്തുള്ള നിര്‍മാണ തൊഴിലാളികളാണ്. ഇതിനുപുറമെ അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
എല്ലാ പൊതുപരിപാടികളും റദ്ദാക്കി പവന്‍ കല്യാണ്‍ സിംഗപ്പൂരിലേക്ക് ഉടന്‍ തിരിക്കും.