/kalakaumudi/media/media_files/2025/11/23/sir-2025-11-23-11-12-46.jpg)
ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച ജോലികള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയ ബിഎല്‍ഒമാര്‍ക്ക് എതിരെ കേസ്. നോയിഡയിലെ 60 ബിഎല്‍ഒമാര്‍ക്കെതിരെയും 7 സൂപ്പര്‍വൈസര്‍മാര്‍ക്ക് എതിരെയുമാണ് നോയിഡ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 32 പ്രകാരമാണ് കേസെടുത്തത്.
കേരളത്തിലും ഗുജറാത്തിലും പശ്ചിമബംഗാളിലുമടക്കം ബിഎല്‍ഒമാര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഈ നടപടി. കേരളത്തില്‍ പയ്യന്നൂരിലാണ് ജോലി സമ്മര്‍ദത്തെതുടര്‍ന്ന് ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തത്. എസ്‌ഐആര്‍ ജോലിയില്‍ ബിഎല്‍ഒമാര്‍ നേരിടുന്ന സമ്മര്‍ദത്തിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നതിനിടെയാണ് ഗ്രേറ്റര്‍ നോയിഡ കളക്ടറുടെ നിര്‍ദേശപ്രകാരം പൊലീസ് ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്തത്. എസ്‌ഐആര്‍ നടപടികള്‍ തിരക്കിട്ട് തീര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
