യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. നിനിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയാണ്.

author-image
Athira Kalarikkal
New Update
sitharam yechuri

Sitaram Yechury

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. നിനിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് അറിയിച്ചു.

 കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സ. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

 

sitharam yechuri