മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവുശിക്ഷ

വഞ്ചന, വ്യാജ രേഖ ചമയ്ക്കുക തുടങ്ങിയ കുറ്റങ്ങളില്‍ 5 വര്‍ഷം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഒരു കേസില്‍ രൂപേഷിനെ ശിക്ഷിക്കുന്നത്. അതേസമയം വിധി അവിശ്വസനീയമാണന്നും പൂര്‍ണമായി കെട്ടിച്ചമച്ച കേസാണെന്നും രൂപേഷിന്റെ ഭാര്യ ഷൈന പറഞ്ഞു

author-image
Biju
New Update
rupa

ചെന്നൈ: യുഎപിഎ കേസില്‍ മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ് വിധിച്ച് തമിഴ്‌നാട്ടിലെ ശിവഗംഗ കോടതി. ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്, കന്യാകുമാരിയിലെ കടയില്‍ നിന്ന് സിം കാര്‍ഡ് വാങ്ങിയെന്ന കേസിലാണ് ശിക്ഷ. നിരോധിക്കപ്പെട്ട സംഘടനകളില്‍ പ്രവര്‍ത്തിച്ചെന്ന കുറ്റത്തിലെ പരമാവധി ശിക്ഷയാണ് കോടതി വിധിച്ചത്. 

വഞ്ചന, വ്യാജ രേഖ ചമയ്ക്കുക തുടങ്ങിയ കുറ്റങ്ങളില്‍ 5 വര്‍ഷം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഒരു കേസില്‍ രൂപേഷിനെ ശിക്ഷിക്കുന്നത്. അതേസമയം വിധി അവിശ്വസനീയമാണന്നും പൂര്‍ണമായി കെട്ടിച്ചമച്ച കേസാണെന്നും രൂപേഷിന്റെ ഭാര്യ ഷൈന പറഞ്ഞു. 

കേരളത്തിലും കര്‍ണാടകത്തിലും സമാനമായ കേസുകളിലെല്ലാം രൂപേഷിനെ വെറുതെവിട്ടിരുന്നു. 2015 മെയില്‍ അറസ്റ്റിലായതു മുതല്‍ ജയിലിലാണ് രൂപേഷ്. ജയില്‍മോചനം അടുത്തിരിക്കെയുണ്ടായ ഉത്തരവ്, രൂപേഷ് പുറത്തിറങ്ങരുതെന്ന ഭരണകൂടത്തിന്റെ താത്പര്യത്തിനു അനുസരിച്ചാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

maoist