ശിവഗംഗ കസ്റ്റഡിക്കൊല:അന്വേഷണം സിബിഐക്ക് വിട്ട് തമിഴ്‌നാട് സര്‍ക്കാര്‍

മരിച്ച അജിത് കുമാറിന്റെ കുടുംബവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസാരിച്ചിരുന്നു. അജിത്തിന്റെ വീട്ടില്‍ എത്തിയ മന്ത്രി പെരിയകറുപ്പനോട് ഫോണില്‍ സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സ്റ്റാലിന്‍ ഉറപ്പ് നല്‍കി. അതേ സമയം പ്രതിപക്ഷത്തെ പ്രധാന നേതാക്കള്‍ ആരും ഇതുവരെ ശിവഗംഗയില്‍ എത്തിയിട്ടില്ല

author-image
Biju
New Update
tanilad

ചെന്നൈ: ശിവഗംഗ കസ്റ്റഡിക്കൊലയില്‍ അജിത്തിന്റെ അമ്മയോട് മാപ്പ് ചോദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അന്വേഷണം സിബിഐക്ക് വിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. നീതി നടപ്പായാല്‍ മാത്രം പോരാ, നീതി നടപ്പായെന്ന് ബോധ്യപ്പെടുകയും വേണമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

മരിച്ച അജിത് കുമാറിന്റെ കുടുംബവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസാരിച്ചിരുന്നു. അജിത്തിന്റെ വീട്ടില്‍ എത്തിയ മന്ത്രി പെരിയകറുപ്പനോട് ഫോണില്‍ സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സ്റ്റാലിന്‍ ഉറപ്പ് നല്‍കി. അതേ സമയം പ്രതിപക്ഷത്തെ പ്രധാന നേതാക്കള്‍ ആരും ഇതുവരെ ശിവഗംഗയില്‍ എത്തിയിട്ടില്ല.

ശിവഗംഗ കസ്റ്റഡിക്കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മധുര ജില്ലാ ജഡ്ജി അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധി. ജില്ലാ ജഡ്ജി ജോണ്‍ സുന്ദര്‍ലാല്‍ സുരേഷിനാണ് ചുമതല. ഈ മാസം എട്ടിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും അജിത് നേരിട്ടത് ക്രൂരപീഡനം എന്നും കോടതി നിരീക്ഷിച്ചു. മുഖത്തും സ്വകാര്യഭാഗങ്ങളിലും മുളകുപൊടി തേച്ചു. ശരീരത്തില്‍ മര്‍ദനമേല്‍ക്കാത്ത ഒരു ഭാഗം പോലുമില്ല. വാടക കൊലയാളികള്‍ പോലും ഇങ്ങണെ ചെയ്യില്ലെന്നും കോടതി.

ഇതിനിടെ, പോലീസിനെതിരെ ഹൈക്കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ക്ഷേത്രം അധികൃതര്‍ രംഗത്തെത്തി. സിസിടിവിയുടെ ഡി വി ആര്‍ എസ് ഐ എടുത്തുകൊണ്ടു പോയെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വെളിപ്പെടുത്തി. ശിവഗംഗ കസ്റ്റഡിക്കൊലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ടിവികെ. ചെന്നൈയില്‍ മറ്റന്നാള്‍ പ്രതിഷേധ സംഗമത്തിന് വിജയ് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച്ച ശിവഗംഗയില്‍ മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവാണ് മരിച്ചത്. മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരന്‍ ബി.അജിത് കുമാര്‍ (27) ആണ് മരിച്ചത്.

m k stalin