ബെംഗളൂരു: രാജ്യാന്തര ലഹരിക്കടത്ത് സംഘം ഡല്‍ഹി പൊലീസിന്റെ പിടിയില്‍. ഇവരില്‍ നിന്ന് 21 കോടി രൂപ വിലവരുന്ന 7 കിലോ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തു.
എ എം സുഹൈല്‍, കെ എസ് സുജിന്‍ എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. നൈജീരിയന്‍ പൗരന്‍മാര്‍, ബെംഗളൂരു സ്വദേശികളാണ് ദമ്പതികള്‍ എന്നിവരും പിടിയിലായി. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കും കേരളത്തിലേക്കും ലഹരി എത്തിക്കുന്നവരാണ് ഇവര്‍. വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണല്‍സ് എന്നിവരെ ലക്ഷ്യമിട്ടാണ് ലഹരി എത്തിക്കുന്നതെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.
ഡല്‍ഹിയിലെ ഒരു ഗസ്റ്റ് ഹൗസില്‍ വച്ചാണ് സുഹൈലിനെയും സുജിത്തിനെയും പൊലീസ് പിടികൂടിയത്. സുഹൈലിനെ ക്രൈംബ്രാഞ്ച് കുറച്ചുകാലമായി നീരീക്ഷിച്ചുവരികയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ലഹരിക്കടത്ത് സംഘത്തെ കുറിച്ച് വെളിപ്പെടുത്തി. തുടര്‍ന്നാണ് ബെംഗളൂരുവില്‍ റെയ്ഡ് നടത്തി മറ്റു പ്രതികളെ പിടികൂടിയത്.