ഡൽഹിക്ക് സംസ്ഥാനപദവി ഉൾപ്പെടെ ആറ് വാഗ്ദാനങ്ങൾ; ഇന്ത്യ സഖ്യ മഹാറാലിയിൽ കെജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ

രാജ്യവ്യാപകമായി 24 മണിക്കൂർ വൈദ്യുതി, പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ, എല്ലാ ഗ്രാമങ്ങളിലും ക്ലിനിക്കുകൾ, കർഷകർക്ക് സ്വാമിനാഥൻ കമ്മിറ്റി പ്രകാരം വിളകൾക്ക് താങ്ങുവില, ഡൽഹിക്ക് പൂർണസംസ്ഥാന പദവി തുടങ്ങിയവയാണ് കെജ്‌രിവാളിന്റെ വാഗ്ദാനങ്ങൾ.

author-image
Greeshma Rakesh
New Update
loksabha election 2024

six polls promises pitched by sunita kejriwal on behalf of arvind kejriwal

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡൽഹി: ഇന്ത്യ സഖ്യം സംഘടിപ്പിച്ച മഹാറാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിതാ കെജ്‌രിവാൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്  അവസരം ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാമെന്ന് കെജ്‌രിവാൾ സന്ദേശത്തിൽ പറയുന്നു.കെജ്‌രിവാളിന്റെയും ഝാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഡൽഹി രാംലീല മൈതാനത്ത് പ്രതിപക്ഷ പാർട്ടികൾ ലോകതന്ത്ര ബച്ചാവോ മഹാ റാലി സംഘടിപ്പിച്ചത്.

"ഞാൻ ഇന്ന് വോട്ട് ചോദിക്കുന്നില്ല... പുതിയ ഇന്ത്യ നിർമ്മിക്കാൻ 140 കോടി ഇന്ത്യക്കാരെ ഞാൻ ക്ഷണിക്കുന്നു. ഇന്ത്യ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയുള്ള മഹത്തായ രാഷ്ട്രമാണ്...താൻ ഇപ്പോൾ ജയിലിലായതിനാൽ ചിന്തിക്കാൻ ധാരാളം സമയമുണ്ട്. ഭാരതത്തെക്കുറിച്ചാണ് തന്റെ ചിന്തകൾ. രാജ്യം വേദനയോടെ നിലവിളിക്കുകയാണ്.. നമുക്ക് ഒരു പുതിയ ഇന്ത്യ ഉണ്ടാക്കാം... ഇന്ത്യ സഖ്യത്തിന് അവസരം നൽകിയാൽ നമ്മൾ ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കും...'' അരവിന്ദ് കെജ്രിവാൽ സന്ദേശത്തിൽ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജയിലിൽ നിന്നും കെജ്‌രിവാൾ നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സുനിതാ റാലിയിൽ അവതരിപ്പിച്ചു. രാജ്യവ്യാപകമായി 24 മണിക്കൂർ വൈദ്യുതി, പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ, എല്ലാ ഗ്രാമങ്ങളിലും ക്ലിനിക്കുകൾ, കർഷകർക്ക് സ്വാമിനാഥൻ കമ്മിറ്റി പ്രകാരം വിളകൾക്ക് താങ്ങുവില, ഡൽഹിക്ക് പൂർണസംസ്ഥാന പദവി തുടങ്ങിയവയാണ് കെജ്‌രിവാളിന്റെ വാഗ്ദാനങ്ങൾ.

കോൺഗ്രസിനും സി.പി.ഐ.ക്കുമുള്ള ആദായനികുതിവകുപ്പ് നോട്ടീസുകളിൽ പ്രതിഷേധമുയർത്തിക്കൊണ്ടുള്ളതാണ് ഞായറാഴ്ചത്തെ റാലി. സഖ്യത്തിലെ 28 പാർട്ടികളും റാലിയുടെ ഭാഗമാണ്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി,സോണിയാ ​ഗാന്ധി,പ്രിയങ്ക ​ഗാന്ധി, തേജസ്വി യാദവ്, ശരദ് പവാർ, ഉദ്ധവ് താക്കറെ, ചംപായ് സോറൻ, കല്പന സോറൻ, അൽക്ക ലാംബ,എംപി കെസി വേണുഗോപാൽ, തുടങ്ങിയ നേതാക്കളും റാലിയിൽ പങ്കെടുത്തു.

 

arvind kejriwal lok-sabha election 2024 india bloc maharally DELHI LIQUOR SCAM