ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. ഗവര്‍ണര്‍ക്കെതിരെ മമതാ ബാനര്‍ജിയോ തൃണമൂല്‍ കോണ്‍ഗ്രസോ അപകീര്‍ത്തിപരമോ തൊറ്റായതോ ആയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. ഗവര്‍ണറുടെ പരാതിയിലാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ്.
ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ആഗസ്റ്റ് 14 വരെയാണ് ഉത്തരവിന്റെ കാലാവധി. ഗവര്‍ണറുടേത് ഭരണഘടനാ പദവിയാണെന്നും വ്യക്തിപരമായ ആക്രമണത്തിലേക്ക് പോകരുതെന്നും കോടതി പരാമര്‍ശിച്ചു.വ്യക്തിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്താമെന്നതല്ല അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നും കോടതി നിരീക്ഷിച്ചു.