ഉത്തര്‍പ്രദേശില്‍ സ്ലീപ്പര്‍ ബസ് പാല്‍ ടാങ്കറില്‍ ഇടിച്ച് അപകടം

ലഖ്നൗ- ആഗ്ര എക്സ്പ്രസ് വേയില്‍ ബെഹ്ത മുജാവര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ 5.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

author-image
Prana
New Update
11
Listen to this article
0.75x 1x 1.5x
00:00 / 00:00

ഉത്തര്‍പ്രദേശില്‍ സ്ലീപ്പര്‍ ബസ് പാല്‍ ടാങ്കറില്‍ ഇടിച്ച് അപകടം. സ്ത്രീകളും കുട്ടികളും ഉള്‍പെടെ 18 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിലെ ശിവ്ഗഢില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ലഖ്നൗ- ആഗ്ര എക്സ്പ്രസ് വേയില്‍ ബെഹ്ത മുജാവര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ 5.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പെട്ട രണ്ടു വാഹനങ്ങളും പൂര്‍ണമായി തകര്‍ന്ന നിലയിലാണുള്ളത്. ബസ് യാത്രക്കാരുടെ മൃതദേഹങ്ങള്‍ എക്സ്പ്രസ് വേയില്‍ ചിതറിക്കിടകുന്നതും ദൃശ്യങ്ങളില്‍ കാണാം. ലോക്കല്‍ പൊലിസ് ഉടന്‍ സ്ഥലത്തെത്തി. പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ഉന്നാവോ ജില്ലാ മജിസ്ട്രേറ്റ് ഗൗരംഗ് രതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.