ചെന്നൈ : തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാർക്ക് നൽികിയ ആഹാരത്തിൽ ചെറുപ്രാണികളെ കണ്ട സംഭവത്തിൽ യാത്രക്കാരനോട് ക്ഷമാപണം നടത്തി ഇന്ത്യൻ റെയിൽവേ .കഴിഞ്ഞ ശനിയാഴ്ച പ്രാതലിൽ വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരൻ പ്രാണിയെ കണ്ടത്.മധുരയിൽനിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ തന്നെ ഇദ്ദേഹം റെയിൽവേ അധികൃതർക്ക് പരാതി നൽകി.ഇതിനെ തുടർന്നാണ് റെയിൽവേ കർശന നടപടി സ്വീകരിക്കുമെന്ന് യാത്രക്കാരന് ഉറപ്പുനൽകിയത്.ഇതിനു പിന്നാലെ,ഭക്ഷണം വിതരണം ചെയ്ത ഏജൻസിക്ക് അരലക്ഷം രൂപ പിഴയും റെയിൽവേ ചുമത്തി.
ബൃന്ദാവൻ ഫുഡ് പ്രോഡക്‌റ്റ്സിന്റെ കീഴിലുള്ള തിരുനെൽവേലി ബേസ് കിച്ചൻ വിതരണം ചെയ്യുന്ന ഭക്ഷണം,ഓൺബോർഡ് മാനേജർ,ചീഫ് കേറ്ററിങ് ഇൻസ്‌പെക്ടർ (സിഐആർ),ചീഫ് കമേഴ്സ്യൽ ഇൻസ്‌പെക്ടർ (സിസിഐ), അസിസ്റ്റന്റ് കമേഴ്‌സ്യൽ മാനേജർ (എസിഎം) എന്നിവർ പരിശോധിച്ചപ്പോൾ കാസ്റോൾ കണ്ടെയ്‌നറിന്റെ അടപ്പിൽ പ്രാണികളെ കണ്ടെത്തി.ഇതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
