/kalakaumudi/media/media_files/izhL4vEZ4RXO94XF6cQ9.jpg)
ന്യൂഡൽഹി: ചെറുകിട ആണനനിലയങ്ങളുടെ പ്രവർത്തനം സ്വകാര്യകമ്പനികൾക്ക് നൽകാൻ ഒരുങ്ങി ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.എൽ.). രാജ്യത്താദ്യമായാണ് ചെറുകിട ആണവനിലയങ്ങളുടെ പ്രവർത്തനം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. 220 മെഗാവാട്ട് ശേഷിയുള്ള ചെറിയ ഊർജനിലയങ്ങളാണ് സ്വകാര്യമേഖലയ്ക്ക് തുറന്നുനൽകുക.
പദ്ധതിക്കുള്ള സ്ഥലവും സാമ്പത്തികസഹായവും സ്വകാര്യകമ്പനികൾ വഹിക്കണം. എന്നാൽ, പദ്ധതിയുടെ നിയന്ത്രണവും പ്രവർത്തനച്ചുമതലയും ആണവോർജമന്ത്രാലയത്തിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ എൻ.പി.സി.ഐ.എലിനായിരിക്കും.
ഈവർഷം അവസാനത്തോടെയോ 2025 ആദ്യമോ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരം നിലയങ്ങളെ ‘ഭാരത് സ്മോൾ റിയാക്ടർ’ എന്നാണ് അറിയപ്പെടുക.