മംഗളൂരുവില്‍ ചെറുവിമാനം തകര്‍ന്നുവീണു; 2 പേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ദുരന്തത്തില്‍ പൈലറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. രണ്ടുപേരും പുറത്തേക്ക് ചാടിയതിന് പിന്നാലെ വിമാനം മൂന്ന് കഷണങ്ങളായി വയലിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

author-image
Biju
New Update
plane

ബെംഗളൂരു: കലബുറുഗിയില്‍ നിന്ന് ബെളഗാവിയിലേക്കുള്ള പരിശീലന പറക്കലിനിടെ സ്വകാര്യ ചെറുവിമാനം തകര്‍ന്നു. ഞായറാഴ്ച ഉച്ചക്ക് വിജയപുര ബബലേശ്വര്‍ മംഗളൂരുവിലാണ് രണ്ട് സീറ്റുള്ള വിമാനം തകര്‍ന്ന് വീണത്.

ദുരന്തത്തില്‍ പൈലറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. രണ്ടുപേരും പുറത്തേക്ക് ചാടിയതിന് പിന്നാലെ വിമാനം മൂന്ന് കഷണങ്ങളായി വയലിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.