പലാഷ് ആയുള്ള വിവാഹം വേണ്ടന്ന് വെച്ച് സ്മൃതി

പലാഷ് ആയുള്ള വിവാഹ ബന്ധം ഇനി ഇല്ല എന്ന് തുറന്ന് പറഞ്ഞു.

author-image
Vineeth Sudhakar
New Update
Smrithi

Smruthi mandhana palash Photograph: (Google)

smrithi

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകനും സംവിധായകനുമായ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം ഒഴിവാക്കിയതായി സ്മൃതി മന്ദാന സ്ഥിരീകരിച്ചു.കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇരുവരുടെയും വിവാഹം മാറ്റിവെച്ചതിനെക്കുറിച്ചും ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് വിരാമമിട്ടുകൊണ്ടാണ് സ്മൃതി മന്ദാനയുടെ പ്രസ്താവന.കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ  വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ നടക്കുന്നു. ഈ വിഷയത്തിൽ വ്യക്തത വരുത്തേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. വിവാഹം ഒഴിവാക്കിയിരിക്കുന്നു. എന്റെ  ശ്രദ്ധ പൂർണ്ണമായും രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ തന്നെയായിരിക്കും" എന്ന് സ്മൃതി തന്റെ  പ്രസ്താവനയിൽ പറഞ്ഞു.

ഈ വിഷയത്തിൽ കൂടുതൽ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സ്മൃതി മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു.